തൊണ്ടർനാട്: വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ തൊണ്ടർനാട് പോലീസ് മട്ടിലയം AUP സ്കൂളിൽ വ്യക്തിത്വ വികസന നിയമ ബോധവത്കരണ ക്ലാസ്സ് നടത്തി. മാനന്തവാടി Dysp പി. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് പഞ്ചായത്ത അംഗം ഓ ചന്തു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. തൊണ്ടർനാട് ഇൻസ്‌പെക്ടർ എസ്.എച്ച്. ഓ കെ. അഷ്‌റഫ് കെ , എസ്.ഐ. കെ. മൊയ്തു,എസ്.ഐ. അബ്‌ദുൾ അസീസ്, എസ്.ഐ. കെ.ടി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ആറളം ഫാം ഡയറക്ടർ Dr. PK നിതീഷ് കുമാർ, ASI ജാൻസി ജോസ് എന്നിവർ ക്ലാസുകൾ നയിച്ചു. കോഴിക്കോട് റൂറൽ പോലീസ് തയ്യാറാക്കിയ ഷോർട്ട് ഫിലിം “കാടകം” പ്രദർശിപ്പിച്ചു
