ചീരാൽ: ചീരാൽ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഭൂനികുതി വർദ്ധനവ്, ദുരന്ത ബാധിതരെ അവഗണിക്കുന്ന സർക്കാർ നയത്തിനെതിരെ, വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തതിനെതിരെയും രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ക്ഷേമപെൻഷൻ കുടിശ്ശിക കൊടുത്തു തീർക്കാത്ത സർക്കാർ നടപടിക്കെതിരെയുമാണ് ധർണയും നടത്തിയത്. ധർണ സമരം ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാനം ചെയ്തു. സി എം ഷിജു അദ്ധ്യക്ഷത വഹിച്ചു. വി ടി രാജു, കെ വി ശശി, വി ടി ബേബി, ജെ എ രാജു
കെ സി കെ തങ്ങൾ, പ്രസന്ന ശശീന്ദ്രൻ, കെ മുനീബ്, ഷീല പുഞ്ചവയൽ, പിടി ആന്റണി, ആർ സരള, കെ ടി ഹരീന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.
ചീരാൽ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
