ആലാറ്റിൽ: ആലാറ്റിൽ നിർമ്മല എൽ. പി .സ്കൂളിൻ്റെ 61-ാം വാർഷികാഘോഷം ‘Sperenza 2k25’ വർണ്ണാഭമായി നടത്തി.സ്കൂളിലെ പൂർവവിദ്യാർഥി റവ. ഫാ.ഫ്രാൻസിസ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീമതി. ഷിജി ഷാജി ഉദ്ഘാടനം ചെയ്ത വാർഷിക ആഘോഷ പരിപാടികളിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പരിപാടികൾ അവതരിപ്പിച്ചു എന്നതിനോടൊപ്പം രക്ഷിതാക്കളും പരിപാടികൾ അവതരിപ്പിച്ചു എന്നതും ശ്രദ്ധേയമായി…….സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി . ഗ്രേസി വി .എസ്. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സീന ജെയിംസ് നന്ദിയും പറഞ്ഞു.
അധ്യാപകരായ ശ്രീ. ബാസിൽ ബി., ശ്രീ. അലൻ ജെയ്സൺ എന്നിവരുടെ ഡിജിറ്റൽ വൈഭവത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് ഏറെ ജനശ്രദ്ധയാകർഷിച്ചു.
ശ്രീമതി .ജാൻസി എ.വി. ശ്രീമതി. മേരി മാത്യു, ശ്രീമതി.ത്രേസ്യ പി .വി. , ശ്രീ. ടോം ചിറയിൽ, ശ്രീമതി. ജയസ്മിത, മാസ്റ്റർ.മുഹമ്മദ് അംജദ് എന്നിവർ സംസാരിച്ചു.. തുടർന്ന് പ്രോഗ്രാം കോർഡിനേറ്റർ നീതു ജോസിൻ്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ കലാവിരുന്നും ‘സ്പെരൻസ 2k25’ ന് മിഴിവേകി…
