കാരുണ്യം വിവാഹസംഗമം നാളെ

കണിയാമ്പറ്റ: കണിയാമ്പറ്റ മില്ല് മുക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ കാരുണ്യം റിലീഫ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നാളെ ഫെബ്രുവരി 22 ശനിയാഴ്ച പതിമൂന്നാമത് സ്‌ത്രീധന രഹിത വിവാഹസംഗമം നടത്തുന്നു. കഴിഞ്ഞ 12 വിവാഹസംഗമത്തിലൂടെ 248 യുവതി യുവാക്കൾക്ക് വിവാഹസ്വപ്നം സാക്ഷാൽകരിക്കാൻ പ്രസ്തുത കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. വധുവിന് സ്വർഭരണവും വിവാഹ വസ്ത്രവും വരന് മഹറും വിവാഹവസ്ത്രവുമാണ് വിവാഹ സമ്മാനമായി നൽകുന്നത്.

നിക്കാഹിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യ കാർമികത്വം വഹിക്കും, സമസ്ത കേന്ദ്ര മുശാവറ അംഗവും ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ഉസ്താദ് , ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി , സമസ്ത കേന്ദര മുശാവറ അംഗം കെ ടി ഹംസ മുസ്ലിയാർ,ടി. സിദ്ധിക്ക് എം. എൽ. എ.മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ടി മുഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ, എസ് എം എഫ് സംസ്ഥാന സെക്രട്ടറി പിസി ഇബ്രാഹിം ഹാജി, റസാഖ് കൽപ്പറ്റ, ടി ഹംസ, സലിം മേമന, കടവൻ ഹംസ ,റാശിദ് ഗസ്സാലി കൂളിവയൽ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വിപി ഷുക്കൂർ ഹാജി, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി,മുസ്ഥഫ പി കെ, അബൂബക്കർ പൂനൂർ,എം പി നവാസ്, സി എച്ച് ഫസൽ, റിൻഷാദ് പി, ഖാദർ എം കെ, നാസർ പുതിയാണ്ടി, ഇബ്രാഹിം കോളോത്ത് , അമ്മദ് പുത്തൻ പുര, മൂസ പള്ളിക്കണ്ടി, അബ്ബാസ് പുന്നോളി, അബൂബക്കർ മുക്രി , സി യൂനുസ് , അബ്ദുള്ള വരിയിൽ തുട മത, രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
കാരിണ്യം ചെയർമാൻ കുഞ്ഞുമ്മദ് നെല്ലോളി അധ്യക്ഷത വഹിക്കും, ജൗഹർ പുതിയാണ്ടി സ്വാഗതവും ഉസ്മാൻ എം പി നന്ദിയും പറയും

Leave a Reply

Your email address will not be published. Required fields are marked *