ചൂരൽമല മുണ്ടകൈ പുനരധിവാസം, സർക്കാർ കമ്മീഷൻ ഏജന്റായി മാറരുത്. പി.കെ ഉസ്മാൻ.

മേപ്പാടി: കേരളം കണ്ട ദുരന്തമായ ചൂരൽമല മുണ്ടകൈ ഉരുൾപ്പൊട്ടലിൽ ഇരകളുടെ പുനരധിവാസം സാമ്പത്തീക നേട്ടത്തിനുള്ള ഉപാധിയാക്കി മാറ്റരുതെന്നും സർക്കാർ കണ്ണീരിന്റെ കമ്മീഷൻ ഏജന്റായി മാറരുതെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ പറഞ്ഞു. ദുരന്തബാധിതരുടെ പുനരധിവാസം ത്വരിതപ്പെടുത്തുക, വിവേചന രഹിതമാക്കുക എന്നീ ആവശ്യങ്ങളുയർത്തി വയനാട് ജില്ലാ കമ്മറ്റി മേപ്പാടിയിൽ സംഘടിപ്പിച്ച സമരപ്രഖ്യാപന സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരകളായ മുഴുവൻ കുടുംബങ്ങൾക്കും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ തങ്ങളുടെ വിയർപ്പിന്റെ വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയർപ്പിച്ചത് ഭരണസംവിധാനത്തിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ്. പണം നൽകിയ സുമനസ്സുകളെയും വാഗ്ദാനങ്ങൾ വിശ്വസിച്ച ഇരകളെയും സംസ്ഥാന സർക്കാർ ഒരുപോലെ വഞ്ചിക്കുകയാണ്. ഇതര സംസ്ഥാനങ്ങളെ കയ്യയച്ച് സഹായിക്കുന്ന കേന്ദ്രസർക്കാർ വയനാടും ദുരന്തഭൂമിയും ദുരന്ത ബാധിതരും ഇന്ത്യയുടെ ഭാഗമാണെന്നത് മറക്കരുത്. പരസ്പരം പഴിചാരി രക്ഷപ്പെടാനാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളെ അനുവദിക്കില്ലെന്നും നീതി പുലരുംവരെ ഇരകൾക്കൊപ്പംനിന്ന് പോരാടുമെന്നും സംഗമത്തിൽ സംസാരിച്ച സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് എ.യൂസുഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എൻ.കെ റഷീദ് ഉമരി, സംസ്ഥാന സെക്രട്ടറി പി. ജമീല, സംസ്ഥാന സമിതിയംഗം ടി. നാസർ, പോരാട്ടം സംസ്ഥാന കൺവീനർ ഷാന്റോലാൽ, ആദിവാസി അവകാശ പ്രവർത്തക ഗൌരി, ഐ.എൻ.എൽ ജില്ലാ സെക്രട്ടറി മുഹമ്മദ് പഞ്ചാര, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് പി.എച്ച് സലീം സംസാരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *