കൽപ്പറ്റ: നിർമാണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി. മണൽ, കരിങ്കൽ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക, പൊലീസ്, റവന്യു ഉദ്യോഗസ്ഥരുടെ തെറ്റായ നടപടികൾ അവസാനിപ്പിക്കുക, നിർമാണ സാധനങ്ങളുടെ വിലക്കയറ്റം തടയുക, നിയമാനുസൃത ക്വാറികൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകുക, നിർമാണ തൊഴിലാളികളുടെ പെൻഷൻ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചായിരുന്നു സമരം.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്‌ഘാടനംചെയ്‌തു. എ സുധാകരൻ അധ്യക്ഷനായി. എം മധു സ്വാഗതവും എം എ സുരേഷ് നന്ദിയും പറഞ്ഞു.
എൻ വേണുഗോപാൽ, കെ വാസുദേവൻ, അബ്‌ദുഹ്‌മാൻ, എം എ ജോസഫ്, പി എ ബാലൻ, സി ഷാജി, കെ അയൂബ്, കുര്യാച്ചൻ, കെ വി ഹൈദ്രു എന്നിവർ സംസാരിച്ചു.
നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: കലക്ടറേറ്റിലേക്ക് നിർമാണത്തൊഴിലാളികൾ മാർച്ച് നടത്തി
