ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷര ജില്ലയാക്കി വയനാടിനെ മാറ്റും : സംഷാദ് മരക്കാര്‍

 കൽപറ്റ: ജില്ലയിലെ 15 ഗ്രാമ പഞ്ചായത്തുകളിലെയും കല്‍പറ്റ നഗരസഭയിലെ 6000 പേരെ സാക്ഷരരാക്കുന്നതോടെ വയനാടിനെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷര ജില്ലയാക്കി മാറ്റാന്‍ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ജില്ലാ സാക്ഷരത മിഷന്റെ ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതി മൂന്നാം ഘട്ടത്തിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പലവയല്‍, നൂല്‍പുഴ, മീനങ്ങാടി, മേപ്പാടി, പൊഴുതന, വൈത്തിരി, തരിയോട്, പടിഞ്ഞാറത്തറ, കോട്ടത്തറ, തൊണ്ടര്‍നാട്, എടവക, തവിഞ്ഞാല്‍, പൂതാടി, മുള്ളന്‍കൊല്ലി, പുല്‍പള്ളി ഗ്രാമപഞ്ചായത്തുകളും കല്‍പറ്റ നഗരസഭയിലുമുള്ള 6000 പേരെയാണ് പദ്ധതിയുടെ ഭാഗമായി സാക്ഷരരാക്കി മാറ്റുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ചെയര്‍മാനും സാക്ഷരത മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കണ്‍വീനറുമായാണ് ജില്ലാതല സംഘാടക സമിതി രൂപികരിച്ചത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫാറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍
ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി, നൂല്‍പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ, കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ ഐ.ആര്‍ സരിന്‍, പട്ടികവര്‍ഗ വികസന ഓഫിസര്‍ ജി. പ്രമോദ് , സീനിയര്‍ സുപ്രണ്ട് ശ്രീജിത്ത് കരിങ്ങാളി, കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്‍ പ്രതിനിധി ബൈജു, ഐസക്ക്, മഹിളാ സമഖ്യ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.ഡി അംബിക, ദേശീയ സാക്ഷരതാ പ്രവര്‍ത്തക യൂണിയന്‍ പ്രതിനിധി ഗ്ലാഡിസ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ടി.പി. നസറുള്ള, പി.വി ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *