കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

കൽപ്പറ്റ: ദേശീയ ആരോഗ്യദൗത്യം വയനാട്, ഐഎംഎ കല്‍പ്പറ്റ, സ്വാസ്ത് മഹിളാ സ്വാസ്ത് ഭാരത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഐഎംഎ കൽപ്പറ്റ ബ്രാഞ്ച് സെക്രട്ടറി ഡോ. സ്മിത സ്വാഗതം പറഞ്ഞു. കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന പരിപാടി ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി ഉദ്ഘാടനം ചെയ്തു. ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. രാജേഷ് അധ്യക്ഷത വഹിച്ചു. ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. പിഎസ് സുഷമ വിഷയാവതരണം നടത്തി. ഐഎംഎ സ്‌റ്റേറ്റ് വര്‍ക്കിങ് കമ്മിറ്റി അംഗം ഡോ. സെബാസ്റ്റിയന്‍ സംസാരിച്ചു. ഡോ. നൂറി ഖാലിദ് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *