കമ്പളക്കാട്: കമ്പളക്കാട് ജി യു പി എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസും ഫിസിയോ സ്ക്രീനിംഗ്ക്യാമ്പും സംഘടിപ്പിച്ചു . കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യമിട്ട് നടത്തിയ ക്യാമ്പിൽ ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി,ഇന്നതെ ജീവിത രീതികൾ,അനുവദിച്ച്കുടാത്ത സ്നേഹ ബന്ധങ്ങൾ, പോസ്റ്റർ വൈകല്യങ്ങൾ, ലഹരി ബോധവൽക്കരണം, ലൈംഗിക അതിക്രമങ്ങൾ എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസെടുത്തു. പ്രധാന അധ്യാപകൻ ഒ.സി എമ്മാനുവൽ, പിടിഎ വൈസ് പ്രസിഡന്റ് നയിം സി എ, സീഡ് കോർഡിനേറ്റർ ഷംന കെ, സ്റ്റാഫ് സെക്രട്ടറി ശ്യാമിലി കെ, അധ്യാപകരായ റീന സി എ, അഷ്റഫ് കെ പി, ഡോ. റഫീഖ് ഫൈസി എന്നിവർ പങ്കെടുത്ത പരിപാടിയിൽ
ഡോ. ഡിമ്പിൾ, ശ്രീ. ജെറിൽ, ശ്രീമതി. ലിൻഡ ജെറിഷ് Dr. സുപർണ രാജു എന്നിവർ കുട്ടികൾക്ക് സുരക്ഷിത സ്പർശനം, ലഹരി വിരുദ്ധ ബോധവൽക്കരണം, ലൈംഗിക അതിക്രമങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസുകൾ നൽകി ശേഷം കുട്ടികളിൽ നടുവേദന, തോൾ വേദന, കൂനുള്ള പ്രശ്നങ്ങൾ, പരന്ന പാദം തുടങ്ങിയ പോസ്റ്റർ വൈകല്യങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തി.
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്രദമായ ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്ന ഇത്തരം പരിപാടികൾ ഇനിയും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജിയുപിഎസ് കമ്പളക്കാട് സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും ഫിസിയോ സ്ക്രീനിംഗ് ക്യാമ്പും നടത്തി
