കൽപ്പറ്റ: ലഹരിക്കെതിരെ ജില്ലയിലെ കോളേജുകളിൽ എസ്എഫ്ഐ വിദ്യാർഥിശൃംഖല സംഘടിപ്പിച്ചു. ‘മാനവികതയാകട്ടെ ലഹരി’ മുദ്രാവാക്യം ഉയർത്തിയാണ് വിദ്യാർഥികൾ കൈകോർത്തത്. വർധിച്ചുവരുന്ന ഗ്യാങ്ങിസം, അരാജകത്വം, അക്രമവാസന തുടങ്ങിയവ ചെറുക്കണമെന്ന് ആവശ്യപ്പെട്ടു. ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർഥികൾ ഏറ്റുവിളിച്ചു.
ബത്തേരി പൂമല എംഎസ്ഡബ്ലു സെന്ററിൽ ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ, പുൽപ്പള്ളി പഴശ്ശിരാജാ കോളേജിൽ ജില്ലാ വൈസ് പ്രസിഡന്റ് അഥീന ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി. വൈത്തിരി ഓറിയന്റൽ കോളേജ്, പൂക്കോട് ബിടെക് ഡയറി കോളേജ്, കൽപ്പറ്റ കെഎംഎം ഗവ. ഐടിഐ, ബത്തേരി അൽഫോൻസാ കോളേജ്, മാനന്തവാടി ഗവ. എൻജിനിയറിങ് കോളേജ്, മാനന്തവാടി ഗവ. കോളേജ്, പി കെ കാളൻ മെമ്മോറിയൽ കോളേജ് തുടങ്ങിയ ക്യാമ്പസുകളിൽ ലഹരി വിരുദ്ധ സദസ്സ് നടത്തി.
മാനവികതയാകട്ടെ ലഹരി; ജില്ലയിലെ കോളേജുകളിൽ എസ്എഫ്ഐ വിദ്യാർഥിശൃംഖല സംഘടിപ്പിച്ചു
