കണ്ടത്തുവയൽ:
വഴിയാത്രക്കാരായ നോമ്പുകാർക്ക് ഇഫ്‌താർ കിറ്റ് ഒരുക്കി നൽകി എസ്.വൈ.എസ് വെള്ളമുണ്ട സോൺ സാന്ത്വനം വളണ്ടിയർമാർ ശ്രദ്ധേയരാകുന്നു.
ദിനംപ്രതി നൂറുകണക്കിനാളുകൾക്ക് ഇഫ്താർ ഖൈമ വഴി നോമ്പുതുറക്കുവാൻ സൗകര്യമൊരുക്കുന്ന എസ്.വൈ.എസ് ഇനിഷിയേറ്റീവ് മാതൃകാപരവും പ്രശംസനീയവുമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.
കണ്ടത്തുവയലിൽ പ്രധാന പാതയോരത്ത് ക്രമീകരിച്ച എസ്. വൈ. എസ് ഇഫ്താർഖൈമ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോമ്പ് തുറക്കാൻ സമയമാകുമ്പോൾ ഈത്തപ്പഴം, വെള്ളം, പഴവർഗ്ഗങ്ങൾ, ലഘു ഭക്ഷണങ്ങൾ അടങ്ങിയ കിറ്റുകളുമായി എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാരും സോൺ നേതാക്കളും പ്രധാന റോഡരികിൽ ക്യാൻപയിൻ ചെയ്യും.റോഡരികിൽ സജ്ജീകരിച്ച താത്കാലിക ടെൻ്റു കേന്ദ്രീകരിച്ചാണ് യാത്രക്കാർക്ക് കിറ്റുകൾ നൽകുന്നത്.
വിശുദ്ധ റമദാൻ ആത്മ വിശുദ്ദിക്ക് എന്ന പ്രമേയത്തിലാണ് റമളാൻ ക്യാമ്പയിൻ നടത്തുന്നത്. ഇതിൻ്റെ ഭാഗമായുള്ള ഇഫ്താർ ഖൈമയിൽ തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകർ തയ്യാർ ചെയ്ത് ശേഖരിച്ച വിഭവങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. റമളാൻ ആദ്യ ആഴ്ചയിൽ തന്നെ നല്ല പ്രതികരണവും വലിയ പങ്കാളിത്തവുമാണ് ഇഫ്താർ ഖൈമക്ക് ലഭിച്ചത്.
സയ്യിദ്
സൈനുൽ ആബിദീൻ സഖാഫി, മൊയ്‌തു പൂവൻ,
ഉമ്മറലി സി.എച്ച്, അബ്ദുറഹ്മാൻ പി, റിയാസ് വെള്ളിലാടി, മുഹമ്മദ് സഖാഫി,ഹബീബ് റഹ്മാൻ കെ തുടങ്ങിയവർ ഇഫ്താർ ഖൈമക്ക് നേതൃത്വം നൽകുന്നു.
