അമ്പലവയൽ പഞ്ചായത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു

അമ്പലവയൽ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പഞ്ചായത്തീരാജ് മന്ത്രാലയം വിവിധ പരുപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മാതൃക സ്ത്രീ സൗഹൃദ ഗ്രാമ പഞ്ചായത്തായി വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അമ്പലവയൽ ഗ്രാമ പഞ്ചായത്തിൽ മഹിളാ ഗ്രാമ സഭ സംഘടിപ്പിച്ചു. മഹിള സഭയുടെ ഉദ്ഘാടനം വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ജോർജ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീജ ബാബു അദ്ധ്യക്ഷത വഹിച്ചു. അമ്പലവയൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ ഹഫ്‌സത്ത്, വൈസ് പ്രസിഡന്റ്‌ കെ ഷമീർ, ബത്തേരി ബ്ലോക്ക് മെമ്പർമാരായ ഗ്ലാഡിസ് സ്ക്കറിയ, എ എസ് വിജയ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ ജി ബിജു, ഡോ: നിഖില ചന്ദ്രൻ എന്നിവർ സംസാരിച്ചു.

കില തീമാറ്റിക് എക്സ്‌പേർട്ടുമാരായ വൈഷ്ണ സോമനാഥ്, ഗ്രീഷ്മ മൻമദൻ എന്നിവർ സുസ്ഥിര വികസനം, സ്ത്രീ ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. ഷൈനി ഉതൂപ്പ് സ്വാഗതവും, ബീന മാത്യു നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *