കൽപ്പറ്റ: കൽപ്പറ്റ ടൗണിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിലായി. കൽപ്പറ്റ മൈതാനി താഴെ സ്വദേശി അബൂതാഹിർ (കുഞ്ഞൂട്ടി, 32) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് കഞ്ചാവും കഞ്ചാവ് വിൽപ്പനയ്ക്ക് ഉപയോഗിച്ച മൊബൈൽ ഫോണും കണ്ടെടുത്തു. കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ ടി.യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഉമ്മർ വി.എ, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത് പി.സി, വിഷ്ണു കെ.കെ എന്നിവരും പങ്കെടുത്തു. പ്രതിയെ മുൻപും എക്സൈസും പോലീസും സമാന കേസുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കി വൈത്തിരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.
കൽപ്പറ്റയിൽ കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ
