അപ്പാട് ജി എൽ പി സ്കൂൾ 52 -ാം വാർഷികാഘോഷം നടത്തി

മീനങ്ങാടി: അപ്പാട് ഗവ. എൽപി സ്കൂൾ 52 -ാം വാർഷികാഘോഷം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. ഈ അധ്യയന വർഷത്തിൽ മികവ് പുലത്തിയ കുട്ടികൾക്ക് അവാർഡ് നൽകി. അപ്പാട് സ്‌കൂളിലേയും അങ്കണവാടിയിലേയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ഉഷ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻ്റ് എൽ.പി.ഷിജു സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റർ കെ.എ.മാഴ്സ് വാർഷിക റിപ്പോർട്ട് അതരിപ്പിച്ചു. വാർഡ് മെമ്പർ അംബിക ബാലൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ലിസി, സ്കൂൾ സംരക്ഷണ സമിതി കൺവീനർ എം.ആർ. ശശിധരൻ എന്നി വർ ആശംസകൾ നേർന്നു. എസ് ആർജി കൺവീനർ ചന്ദ്രിക ടീച്ചർ നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *