കൽപ്പറ്റ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി കേരളാ പോലീസ് നടപ്പിലാക്കി വരുന്ന “ജ്വാല 3.0” വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി മാനന്തവാടി മേരി മാതാ കോളേജിൽ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം. കെ സുരേഷ് കുമാർ ചെയ്തു . കോളേജ് പ്രിൻസിപ്പൽ ഡോ. ഗീത ആൻ്റണി, മാനന്തവാടി സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എ അഗസ്റ്റിൻ , ജനമൈത്രി സുരക്ഷ പ്രോജക്ട് വയനാട് ജില്ല അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ , കോളേജ് യൂനിയൻ വൈസ്. ചെയർപേഴ്സൺ ആൻ തെരേസ, അസി സബ് ഇൻസ്‌പെക്ടർ സ്മിത, അധ്യാപിക ജി. ജീഷ എന്നിവർ സംസാരിച്ചു. . 250 ഓളം പേർ പങ്കെടുത്ത പരിപാടിയിൽ മാസ്റ്റർ ട്രെയിനർമാരും സീനിയർ സിവിൽ പോലീസ് ഓഫീസർമാരുമായ ഫൗസിയ, റസീന, ജെഷിത എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.
‘ജ്വാല 3.0’വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.
