ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന മോഷണ കേസുകളിലെ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന മോഷണ കേസുകളിലെ പ്രതിയാണെന്ന് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയായ ഹിന്ദി ഭാഷ സംസാരിക്കുന്ന (മലയാള ഭാഷ അറിയുന്ന) ആളാണ്. ഇയാള്‍ വയനാട് ജില്ലയിലെ കമ്പളക്കാട്(പള്ളിമുക്ക്), മുട്ടില്‍, കല്‍പ്പറ്റ, കണിയാമ്പറ്റ പനമരം. എന്നീ പ്രദേശങ്ങളില്‍ താമസിച്ചിരുന്നതായി സംശയിക്കുന്നു.
ഈ രേഖാചിത്രത്തിലെ വ്യക്തിയെ കണ്ട് തിരിച്ചറിയാൻ സാധിക്കുന്നവരും മുൻപരിചയം ഉള്ളവരും, ചിത്രത്തിൽ കാണുന്ന ആളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകാൻ സാധിക്കുന്നവരും താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

എസ്.എച്ച്.ഓ കൽപ്പറ്റ :9497987196
എസ്. ഐ 9497980811, 9961143637

Leave a Reply

Your email address will not be published. Required fields are marked *