പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽപാത; ഏപ്രിൽ ആറിന് ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിക്കും

പടിഞ്ഞാറത്തറ: പൂഴിത്തോട് പടിഞ്ഞാറത്തറ പാതയുടെ സർവ്വേ നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് ഏപ്രിൽ ആറിന് ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിക്കും വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് വാർത്തയല്ലാതാകുമ്പോൾ ദേശീയപാതയിലെ രാത്രി യാത്ര നിരോധനത്തിന് പരിഹാരം ഇല്ലാതെ ജനം വലയുമ്പോഴും ഈ പാതയുടെ പ്രാധാന്യം ചർച്ചയാവുന്നില്ല മുണ്ടക്കൈ ചൂരൽമല ദുരന്തം ഉണ്ടായ പ്രദേശങ്ങളിൽപോലും പരിസരത്ത് യാതൊരുവിധത്തിലുള്ള നിർമ്മാണ പ്രവർത്തികൾക്കും അനുമതി നൽകുകയില്ലെന്ന് ജില്ലാ ഭരണകൂടം പറയുമ്പോഴും ഈ ഭൂമിയുടെ വിളിപ്പാടകലെ തുരങ്ക പാതയുടെ സാധ്യതകളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്, ഏറ്റെടുക്കുന്ന ഭൂമിക്ക് അത്രയും ഭൂമി നഷ്ടപരിഹാരം നൽകുമ്പോഴും ഒരു രൂപ പ്രതിഫലം വാങ്ങാതെ പൂഴിത്തോട് പടിഞ്ഞാറത്തറ പാതയ്ക്കുവേണ്ടി കോടികളുടെ ഭൂമിയും വീടും സ്ഥാപനങ്ങളും വിട്ടു നൽകിയവരെ അധികൃതർ വഞ്ചിക്കുകയാണ് ,പടിഞ്ഞാറത്തറ പാത കടന്നുപോകുന്ന ഇടം അപൂർവ്വ ജീവികളുടെ ആവാസ കേന്ദ്രമാണെന്ന് നുണ എഴുതിപ്പിടിപ്പിച്ചവർ തുരങ്കപാത കടന്നുപോകുന്നിടത്തുള്ളതും ഏഷ്യയിൽ തന്നെ അപൂർവമായി കാണപ്പെടുന്നതുമായ ബാണാസുര ചിലപ്പൻ പക്ഷിയുടെ ആവാസ വ്യവസ്ഥയെ കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ട്, ഒരു നാട്ടിൽ രണ്ടു നീതി അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതോടൊപ്പം തുടർ ദിവസങ്ങളിൽ സമാന ചിന്താഗതിക്കാരായ സംഘടനകളുടെ സഹകരണത്തോടെ സമരം ശക്തമാക്കും വയനാട് എംപി പ്രിയങ്ക ഗാന്ധി, വടകര എംപി ഷാഫി പറമ്പിൽ, മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർക്ക് വരും ദിവസങ്ങളിൽ നേരിട്ട് നിവേദനം നൽകും. പടിഞ്ഞാറത്തറയിൽ ചേർന്ന കർമ്മസമിതി യോഗത്തിൽ സാജൻ തുണ്ടിയിൽ അധ്യക്ഷത വഹിച്ചു സെക്രട്ടറി അഷറഫ് കുറ്റിയിൽ, പി ജെ ഉലഹന്നാൻ,ആലിക്കുട്ടി സി കെ ,പ്രകാശ് കുമാർ വി, ഹുസൈൻ യുസി ,ഷമീർ കടവണ്ടി ,ഹംസ അയികാരൻ , ,ബിനു എന്നിവർ പ്രസംഗിച്ചു ,ചീഫ് കോർഡിനേറ്റർ കമൽ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. അസീസ് കളത്തിൽ സ്വാഗതവും, ബെന്നി മാണിക്കോത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *