പഠനോത്സവവും ഗോത്രോത്സവവും ആഘോഷമാക്കി കണിയാരം എ.എൽപി സ്കൂൾ
കണിയാരം എ.എൽ.പി സ്കൂളിൽ പഠനോത്സവവും ഗോത്രോത്സവവും സമുചിതമായി നടത്തി. മാനന്തവാടി BPC ശ്രീ.കെ.കെസുരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സോണി വാഴക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി.ബീന KM, PTA പ്രസിഡൻ്റ് ശ്രീ ആഗസ്തി TJ , ശ്രീമതി ഷൈല KM തുടങ്ങിയവർ ആശംസകളർപ്പിച്ചു. അക്ഷരമരം, പരീക്ഷണങ്ങൾ, കേരളപരിചയം, ഗോത്രകലാരൂപങ്ങളുടെ അവതരണം തുടങ്ങിയ കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ ഉത്സവത്തിൻ്റെ മാറ്റുകൂട്ടി
പഠനോത്സവവും ഗോത്രോത്സവവും ആഘോഷമാക്കി കണിയാരം എ.എൽപി സ്കൂൾ
