ഓട്ടോ മറിഞ്ഞ് ഡ്രൈവർക്കും അഞ്ചു വിദ്യാർത്ഥികൾക്കും പരിക്ക്

മേപ്പാടി: റോഡ് മുറിച്ച് കടന്ന കുട്ടിയെ രക്ഷിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്ത ഓട്ടോ മറിഞ്ഞു ഡ്രൈവർക്ക് സാരമായ പരിക്ക്. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന 5 വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റു. ഓട്ടോ ഡ്രൈവർ നെല്ലിമുണ്ട സ്വദേശി ഫൈസലിനാണ് സാരമായി പരിക്കേറ്റത്. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേപ്പാടി എസ് ബി ഐ ശാഖക്ക് മുൻവശത്ത് ഇന്ന് രാവിലെ ആയിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *