വെള്ളമുണ്ട എയുപി സ്കൂളിൽ കുട്ടികളെ കൊണ്ട് പോകുന്ന സ്‌കൂൾ ബസ് സമയത്തിന് അറ്റകുറ്റപ്പണി ചെയ്യാത്തത് കാരണം ബസ് കട്ടപ്പുറത്തും വിദ്യാർഥികൾ പെരുവഴിയിലുമാണ്.
സ്‌കൂൾ മാനേജ്‌മെന്റിന്റെ നിരുത്തരവാദ നിലപാടാണ് കുട്ടികൾക്ക് പരീക്ഷ സമയത്ത് പ്രതിസന്ധി ഉണ്ടാക്കിയത്.
കുട്ടികളുടെ സുഖമമായ യാത്രക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണം.അല്ലാത്ത പക്ഷം ശക്തമായ
സമരത്തിന് മുന്നിട്ടിറങ്ങുമെന്ന് എസ്. ഡി. പി ഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ശംസുദ്ധീൻ സി എച്ച്, സെക്രട്ടറി കെ മുസ്തഫ,.. എന്നിവർ സംസാരിച്ചു
പരീക്ഷ സമയത്തടക്കം കുട്ടികളെ പെരുവഴിയിലാക്കുന്ന വെള്ളമുണ്ട എ യു പി സ്‌കൂൾ മാനേജ്‌മെന്റ് നിലപാട് ധിക്കാരപരം- എസ്.ഡി.പി.ഐ
