തെരുവ് നായ്ക്കൾ കോഴികളെ ആക്രമിച്ചു കൊന്നു

പുൽപ്പള്ളി: പുൽപ്പള്ളി ശശിമല കാരക്കാട്ട് സിജോഷിന്റെ കോഴിഫാമിൽ തെരുവുനായ്ക്കൾ 100 ഓളം കോഴികളെ കൊന്നു . മൂന്ന് ദിവസങ്ങളിലായി നടന്ന ആക്രമണത്തിലാണ് വളർച്ചയെത്തിയതും മൂന്ന് കിലോയോളം തൂക്കമുള്ളതുമായ കോഴികൾ ചത്തത്. ഫാമിന്റെ സംരക്ഷണ വല തകർത്താണ് നായ്ക്കൾ ഫാമിൽ പ്രവേശിച്ചത്. പാറക്കടവിലും പരിസരങ്ങളിലും നിരവധി തെരുവുനായ്ക്കൾ അലഞ്ഞുതിരിയുന്നുണ്ടെന്നും ഇവയുടെ ശല്യം ഒഴിവാക്കാൻ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *