കർഷക സംഘം ഫോറസ്റ്റ് ഡെപ്യൂട്ടി റയിഞ്ചറുമായി ചർച്ച നടത്തി.ഒ

തലപ്പുഴ : തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ 5,6 വാർഡുകളിലെ ഇ എഫ് എൽ ഭൂമിയുമായി ബന്ധപ്പെട്ട കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റയിഞ്ചർ ആനന്ദുമായി കർഷക സംഘം വില്ലേജ് കമ്മിറ്റി ഭാരവാഹികൾ നടത്തിയ ചർച്ചയിൽ തീരുമാനമായി രണ്ടായിരത്തിൽ നിലവിൽ വന്ന വന നിയമപ്രകാരം ഈ എഫ് എൽ ആയി നോട്ടിഫൈ ചെയ്ത 96/2 , 96/4, 96/ -1A1, എന്നീ സർവ്വെ നമ്പരുകളിൽ ഉൾപ്പെട്ട ഫ്രിങ്ങ് ഫോർഡ് എസ്റ്റേറ്റിൻ്റെ ഉടമസ്ഥതയിലുള്ള 15 ഹെക്ടർ ഭൂമി എത്രയും പെട്ടെന്ന് അളന്ന് തിട്ടപ്പെടുത്തി സ്കെച്ച് തയ്യാറാക്കുമെന്നും അധികൃതർ ഉറപ്പ് നൽകി. സർവ്വെ നടത്തുന്നതിനുമുമ്പായി ഗ്രാമപഞ്ചായത്ത് അധികാരികളുമായി യോഗം ചേർന്ന് കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്നും കൂടാതെ കർഷകരുടെ ഒരിഞ്ച് ഭൂമിപോലും അനാവശ്യമായി കൈവശപ്പെടുത്തില്ലെന്നും ഫോറസ്റ്റ് അധികാരികൾ കർഷക സംഘത്തിന് ഉറപ്പ് നൽകി. ചർച്ചയിൽ തവിഞ്ഞാൽവില്ലേജ് സെക്രട്ടറി പി ജി ഭാസ്കരൻ, ഏരിയാ കമ്മിറ്റി അംഗവും വാർഡ് മെമ്പുമായ കെ ഷബിത, എം കെ ഹരികുമാർ, സെക്കീർ ഹുസൈൻ, കെ സിദ്ദിഖ് , റജീബ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *