മാനന്തവാടി: മാനന്തവാടി വള്ളിയൂർകാവ് റോഡിൽ നിന്ന് മൈസൂർ റോഡിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്ന കല്ലാട്ട് മാളിന് സമീപമുള്ള ബൈപ്പാസ് റോഡിൽ അനധികൃത പാർക്കിംഗ് അപകടങ്ങൾ സൃഷ്ടിക്കുന്നുവെന്ന് പരാതി. മൈസൂർ റോഡിൽ മാളിൻ്റെ മുൻവശത്തും അരികിലുമായി ഓട്ടോറിക്ഷകൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് മൂലം കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മൈസൂർ റോഡിൽ നിന്നുള്ള വാഹനങ്ങൾ കാണാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു. അനധികൃത ഓട്ടോ പാർക്കിംഗ് കാരണം നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് പതിവാണ്. ഇതുമൂലം വാഹനങ്ങളിലുള്ളവരും ഓട്ടോ ഡ്രൈവർമാരും തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടാകുന്നതും പതിവാണ്. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.വി. മഹേഷ്, എൻ.പി. ഷിബി, എം.വി. സുരേന്ദ്രൻ, എൻ.വി. അനിൽകുമാർ, സി.കെ. സുജിത്, കെ.എക്സ്. ജോർജ്, എം.കെ. ശിഹാബുദ്ദീൻ, ഇ.എ. നാസിർ, കെ. ഷാനു, എം. ബഷീർ, ജോൺസൺ ജോൺ എന്നിവർ സംസാരിച്ചു.
അനധികൃത പാർക്കിംഗ് അപകടം പതിവാകുന്നു മർച്ചന്റ്സ് അസോസിയേഷൻ
