മുട്ടിലിൽ വയനാട് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു

മുട്ടിൽ : കുടുംബശ്രീ ജില്ലാ മിഷനും ഡി ഡി യു ജി കെ വൈയും കേരള നോളജ് ഇകോണമി മിഷനും സംയുക്തമായി

മുട്ടിൽ ഡബ്ലിയു എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച വയനാട് ജോബ് ഫെസ്റ്റ്
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി.
തൊഴിൽ മേളയിൽ 300ൽ അധികം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തു. കേരളത്തിനകത്തും പുറത്തും നിന്നുമായി 25 കമ്പനികൾ ഉദ്യോഗാർത്ഥികളുമായി അഭിമുഖം നടത്തി.അഭ്യസ്ഥവിദ്യരായ തൊഴിൽ അന്വേഷകർക്ക് കഴിവിനും അഭിരുചിക്കും അനുയോജ്യമായ വിജ്ഞാന തൊഴിലുകൾ കണ്ടെത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

മുട്ടിൽ സി ഡി എസ് ചെയർപേഴ്സൺ
ബീന ടി ഡി, ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ആമീൻ കെ കെ, ജില്ലാ പ്രോഗ്രാം മാനേജർ ജെൻസൺ എം ജോയ്, ഡബ്ലിയു എം ഒ കോളേജ് പ്രിൻസിപ്പൽ വിജി പോൾ, ജി ടെക് കമ്പ്യൂട്ടർ സെന്റർ ഏരിയ മാനേജർ
സാബിത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *