കാരയ്ക്കമല: വേലു കരക്കുന്ന് കാത്താച്ചിറ കുഞ്ഞുമോന്റെ വീടിന് വൈകുന്നേരം 5 മണിയോട് കൂടി തീപിടിച്ചത്. മാനന്തവാടി അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടുകൂടി തീ പൂർണമായും അണച്ചു. വീടിന്റെ വിറകുപുരയും അവിടെ സൂക്ഷിച്ചിരുന്ന ബുള്ളറ്റും വീടിനെ ഉള്ളിലെ സോഫ സെറ്റും കത്തി നശിച്ചു അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ, ഇ കുഞ്ഞിരാമന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശശി കെ ജി,ജയൻ സി എ, ബിനു എംപി, മനു അഗസ്റ്റിൻ, ആസിഫ് ഇ കെ,വിനു കെ എം,ജിതിൻ കെ ജെ,ബിനീഷ് ബേബി, അനുറാം പി ഡി, ജോയിസൺ ജെ, ആദർശ് ജോസഫ് ഹോം ഗാർഡുമാരായ ജോബി പി യു, ഷൈജറ്റ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.
