ബത്തേരി-പുൽപ്പള്ളി-പെരിക്കല്ലൂർ റോഡിന് 19.91 കോടിയുടെ ഭരണാനുമതി

ബത്തേരി: ബത്തേരി -പുൽപ്പള്ളി റോഡിന് 19.910 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐ സി ബാലകൃഷ്ണൻ എം എൽ എ അറിയിച്ചു. ബി.സി ഉപരിതലം പുതുക്കിയ പ്രവൃത്തി,സംരക്ഷണഭിത്തി നിർമ്മാണം, ഇന്റർലോക്ക്,ഓടകളുടെ നിർമ്മാണം,റോഡ് സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കൽ മുതലായവയാണ് പ്രവൃത്തിയിൽ ഉൾപ്പെട്ടിട്ടുള്ളത്. പ്രവൃത്തിക്ക് ഉടൻ തന്നെ സാങ്കേതികാനുമതി ലഭ്യമാക്കി നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് എം എൽ എ വ്യക്തമാക്കി.2011- 2012 വർഷത്തിൽ പുതുക്കി നിർമ്മിച്ച റോഡിൽ ഫണ്ട് പരിമിതി മൂലം വർഷങ്ങളായി അറ്റകുറ്റപ്പണികൾ മാത്രം നടന്നതിനാൽ റോഡ് പലഭാഗത്തും തകരാർ സംഭവിച്ചിരുന്നു. അതോടൊപ്പം മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓടയുടെ അഭാവം, സംരക്ഷണഭിത്തിയുടെ അഭാവം എന്നിവ റോഡ് സുരക്ഷയ്ക്ക് അപകട ഭീഷണിയായിരുന്നു.നവീകരണ പ്രവൃത്തിക്ക് ഫണ്ട് അനുവദിച്ച അതിലൂടെ 5.50 മീറ്റർ വീതിയിൽ ബി.സി ഓവർലെ പ്രവൃത്തിയും ,2500 മീറ്റർ നീളത്തിൽ ഓട നിർമ്മാണവും, 20 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തിയും,ട്രാഫിക് സുരക്ഷയ്ക്കുതകുന്ന വിവിധതരം സൈൻ ബോർഡ് സംവിധാനവും പൂർത്തീയാക്കാൻ സാധിക്കുന്നതാണെന്നും എം എൽ എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *