എസ്ഡിപിഐ നിവേദനം നൽകി

വാളാട് : റോഡ് വീതി കൂട്ടുന്നതിന് വേണ്ടി ഭിത്തി ഇടിച്ച് മണ്ണെടുത്തതിനാൽ കഴിഞ്ഞ കാലവർഷക്കെടുതിയിൽ മണ്ണിടിഞ്ഞ് ചേര്യംമൂല കരിയാടൻ ആരിഫിന്റെ വീട് അപകടാവസ്ഥയിലാവുകയും വീട്ടിലേക്കുള്ള വഴി പൂർണമായി തകരുകയും ചെയ്തിരുന്നു.
ഒരു വർഷത്തോളമായിട്ടും വീടിന്റെ അപകടാവസ്ഥ പരിഹരിക്കുകയോ, പൂർണ്ണമായി നഷ്ടപ്പെട്ട വഴി പുനർ നിർമ്മിച്ചു നൽകുകയോ ചെയ്തിട്ടില്ല.
മഴക്കാലമായാൽ കൂടുതൽ അപകടത്തിന് സാധ്യതയുള്ളതിനാൽ ഉടനടി ഇതിനൊരു പരിഹാരം കാണാൻ ആവശ്യപ്പെട്ടുകൊണ്ട് SDPI വാളാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും,ജില്ലാ കലക്ടർക്കും നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *