പെരിക്കല്ലൂർ സ്കൂൾ പത്രിക പ്രകാശനം ചെയ്തു

പുൽപള്ളി:പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 2024 -25 അധ്യയന വർഷം പാഠ്യ-പാഠ്യേതര മേഖലകളിൽ സംഘടിപ്പിച്ച പ്രവർത്തനങ്ങളും, സ്കൂളിൻ്റെ മികവുകളും, അഭിമാനാർഹമായ നേട്ടങ്ങളും വിശദമാക്കുന്ന പെരിക്കല്ലൂർ സ്കൂൾ പത്രിക “പെരിക്കല്ലൂരിന്റെ പെരുമ” പ്രശസ്ത എഴുത്തുകാരൻ ഡോ. കെ എസ് പ്രേമൻ പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിച്ചു. പുൽപള്ളി എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ.കെ പി സാജു മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ പി കെ വിനുരാജൻ, വാർഡ് മെമ്പർ ജോസ് നെല്ലേടം, എസ് എം സി ചെയർമാൻ അബ്ദുൽ റസാക്ക്, എം പി ടിഎ പ്രസിഡൻ്റ് ഗ്രേസി റെജി, സീനിയർ അസിസ്റ്റൻറ് ഷാജി മാത്യു, ഷാന്റി ഇ കെ, ഷീബ സി, രഘു എം.ആർ, ഷിജിന പി.ആർ, ശംന പി.എസ്, ഷിനോ എ.പി, സിൽജ വർഗീസ്, ഇഷ ആൻ ഷിബു, ഷാജോൺ പി ഷൈജു എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ഷാജി പുൽപള്ളി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രതീഷ് സി വി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *