മാനന്തവാടി നഗരസഭാ ഓഫീസ് ഇന്നും നാളെയും പ്രവർത്തിക്കും

മാനന്തവാടി: നികുതി സ്വീകരിക്കുന്നതിനായി ഞായർ, തിങ്കൾ ദിവസങ്ങളിൽ മാനന്തവാടി നഗരസഭ ഓഫീസ് പ്രവർത്തിക്കും. നികുതി സ്വീകരിക്കുന്നതിനായി ഞായറാഴ്ച ചിറക്കര, പിലാക്കാവ്, അമ്പുകുത്തി, ഒണ്ടയങ്ങാടി, കണിയാരം ടൗൺ, പെരുവക, വള്ളിയൂർക്കാവ് എന്നിവിടങ്ങളിലും തിങ്കളാഴ്ച കുറുക്കൻമൂല, കൊയിലേരി, കുഴിനിലം, പയ്യമ്പള്ളി, വരടിമൂല, കണിയാരം, ഒഴക്കോടി എന്നിവിടങ്ങളിലും ക്യാമ്പുകൾ നടത്തും. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയാണ് ക്യാമ്പുകൾ. കൂടുതൽ വിവരങ്ങൾക്ക് അതത് വാർഡ് കൗൺസിലർമാരുമായി ബന്ധപ്പെടണം. 640 ചതുരശ്ര അടിക്ക് താഴെയുള്ള വീടുകളുടെ നികുതി ഒഴിവാക്കാൻ നിശ്ചിത ഫോം പൂരിപ്പിച്ച് നൽകണം. നികുതി അടയ്ക്കാത്തവരിൽ നിന്ന് ഏപ്രിൽ ഒന്നുമുതൽ പിഴയോടുകൂടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *