ആശ്രിത നിയമനത്തിൽ നിന്നും എയിഡഡ് മേഖലയെ ഒഴിവാക്കരുത് : കെ എസ് ടി സി

കൽപ്പറ്റ: സർവീസിൽ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽ നൽകുന്ന പദ്ധതിയിൽ നിന്നും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ ( കെ എസ് ടി സി) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

അർഹമായ ആശ്രിത നിയമനങ്ങൾ ഒഴിവാക്കി പുതിയ നിയമനം നടത്താൻ മാനേജർമാരെ സഹായിക്കുന്ന ഉത്തരവ് എയ്ഡഡ് മേഖലയിലെ ജീവനക്കാരോട് കാണിക്കുന്ന വലിയ നീതി നിഷേധമാണ്.

ഷാനവാസ് ഓണാട്ട് അധ്യക്ഷത വഹിച്ചു.
എ എ സന്തോഷ് കുമാർ, പി ജെ ജോമിഷ്, സിജോയ് ചെറിയാൻ, പി ആർ ദിവ്യ, എ വൈ നിഷാല, വി കെ കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *