കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച ഗോകുലിന് പ്രായപൂർത്തിയായിട്ടില്ലെന്ന് രേഖകൾ, പരാതി നൽകുമെന്ന് കുടുംബം. എഫ്ഐആറിൽ രേഖപ്പെടുത്തിയത് ജനനവർഷം മാത്രം.
18 വയസ്സ് തികയാൻ രണ്ടുമാസം ബാക്കിയുണ്ടെന്ന് കുടുംബം. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് കുടുംബം. പോസ്റ്റ്മോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുന്നു.
