കൽപ്പറ്റ: ആദിവാസി യുവാവ് ഗോകുലിനെ കൽപ്പറ്റ പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേഗത്തിലാക്കണമെന്ന് ആദിവാസി ക്ഷേമസമിതി (എകെഎസ് ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .മരണത്തിൽ ഗോകുലിന്റെ ബന്ധുക്കൾക്കുൾപ്പെടെയുള്ള സംശയങ്ങൾ നീക്കണം. മരണത്തിനിടയാക്കിയ സാമൂഹ്യ സാഹചര്യങ്ങളിൽ വിശദ പഠനം അനിവാര്യമാണ്. ഗോത്ര ആചാരപ്രകാരം നിരവധി ആദിവാസികൾ പ്രായപൂർത്തിയാകാതെ വിവാഹിതരാവുന്നുണ്ട്. പലർക്കെതിരെയും പോക്സോ നിയമപ്രകാരം കേസെടുക്കുകയും ജയിലിലടക്കുകയുമാണ്. ഗോത്ര ആചാരപ്രകാരം വിവാഹിതരായി ഒരുമിച്ച് ജീവിക്കുന്നവരാണ് ജയിലിലാകുന്നത്. ഇത് സാമൂഹ്യ പ്രശ്നമാണ്. ആദിവാസി ഉന്നതികളിൽ നിയമത്തിൽ ബോധവൽക്കരണം നടത്തണം. ഗോകുലിൻ്റ മരണം സർക്കാർ നടത്തുന്ന അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി വിശ്വനാഥൻ അധ്യക്ഷനായി. സെക്രട്ടറി എ എൻ പ്രസാദ് സംസാരിച്ചു.
ഗോകുലിന്റെ മരണംക്രൈം ബ്രാഞ്ച് അന്വേഷണം വേഗത്തിലാക്കണം: ആദിവാസി ക്ഷേമസമിതി
