കൽപ്പറ്റ: തിരുഹൃദയാനഗറിൽ വരുന്ന ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികള്‍ നടത്തുന്ന പത്താം ദിവസത്തെ സമര പരിപാടി നഗരസഭാ കൗണ്‍സിലര്‍ ടി. മണി ഉദ്ഘാടനം ചെയ്തു. കല്‍പറ്റ നഗരസഭാ പരിധിയില്‍ സിവില്‍ സ്റ്റേഷന്‍ 8-ാം വാര്‍ഡില്‍ തിരുഹൃദയ നഗര്‍ ബൈപാസ് പ്രദേശത്ത് ജനവാസ മേഖലയില്‍ വരുന്ന ബിവറേജ് ഔട്ട്‌ലെറ്റ് ഇവിടെ നിന്നു മാറ്റി സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ പൊതുയോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. പത്താം ദിവസത്തെ സമര പരിപാടി ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ ടി. മണി നിര്‍വഹിച്ചു. പി. എസ്. സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു. കെ.യു . തോമസ് അധ്യക്ഷത വഹിച്ചു. ടി. കെ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ഡോളി ജോസ്, എം.എസ് മോളി, ടി. ശാന്ത, സായി എം., പി. ബാഹുലേയന്‍, എല്‍സി.കെ. എം എന്നിവര്‍ സംസാരിച്ചു. ബിവറേജ് മാറ്റുന്നത് വരെ സമരം തുടരുമെന്നു സമരക്കാര്‍ അറിയിച്ചു.
