ബ്രഹ്മഗിരി കൊള്ള: ഇഡി അന്വേഷിക്കണം: കർഷക കോൺഗ്രസ്

കൽപറ്റ: ബ്രഹ്മഗിരി സൊസൈറ്റിയുടെ മറവിൽ സിപിഎം നേതാക്കൾ നടത്തിയ കൊള്ള ഇഡി അന്വേഷിക്കണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു.
കർഷകരിൽ നിന്നും ചെറുകിട വ്യാപാരികളിൽ നിന്നും പ്രവാസികളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നുമായി 200 കോടി രൂപയിൽ അധികം തട്ടിപ്പാണ് സൊസൈറ്റി നേതാക്കൾ നടത്തിയിട്ടുള്ളത്. സർക്കാരിൽ നിന്ന് 35 കോടി രൂപയോളം ഗ്രാൻഡ് ആയി ലഭിച്ചിട്ടും സൊസൈറ്റി പൂട്ടിയതിന് ഉത്തരവാദികൾ സിപിഎമ്മിന്റെ ജില്ല നേതാക്കളാണ്. വലിയതോതിലുള്ള പകൽ കൊള്ളയാണ് ഇത് സൂചിപ്പിക്കുന്നത്. ജനങ്ങളിൽ നിന്നും വിവിധ സൊസൈറ്റികളിൽ നിന്നും നീക്ഷേപമായി വാങ്ങിയ തുക എത്രയും വേഗം തിരികെ നൽകണം. പ്രവാസികൾ അടക്കം പലരും ആത്മഹത്യയുടെ വക്കിലാണ്. ഇത്രയും വലിയ തീവെട്ടി കൊള്ള നമ്മുടെ സംസ്ഥാനത്ത് നടന്നിട്ട് സർക്കാരോ ഏതെങ്കിലും അന്വേഷണ ഏജൻസികളോ ഒരു നടപടിയും സ്വീകരിച്ചതായി കണ്ടില്ല. കേരളത്തിലെ ഭരണം പാർട്ടിക്കാരായ കൊള്ളസംഘത്തെ സഹായിക്കുന്ന സമീപനമാണ് സീകരിക്കുന്നത്. അതിനാൽ ബ്രഹ്മഗിരി അഴിമതിയും ക്രമക്കേടും ഇഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. കർഷക കോൺഗ്രസ് ജില്ല പ്രസിഡന്റ്‌ പി.എം. ബെന്നി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഐ.സി. ബാലകൃഷ്ണൻ എം എൽ എ , കെ.എൽ. പൗലോസ്, കെ.കെ.വിശ്വനാഥൻ മാസ്റ്റർ, ഒ.വി.അപ്പച്ചൻ, എം.വിൻസന്റ് , വി.ഡി. ജോസ്, പി.എ.പൗലോസ്, ബെെജു ചാക്കോ, നാരായണവാര്യർ, ജേക്കബ് മാസ്റ്റർ, സി.കെ. രത്നവല്ലി , ടോമി തേക്കുമല, കെ.എം. കുര്യാക്കോസ്, കെ. ജെ. ജോൺ, ഇ.ജെ.ഷാജി, പരിതോഷ് കുമാർ, റിനു ജോൺ, എം.യു. ഉലഹന്നാൻ, വർഗീസ് മുരിങ്ങക്കാവ്, എം.എ പൗലോസ്, എം.ജി. ബിജു, എം.എ.ജോസഫ്, ടി. എസ്. ദിലീപ് കുമാർ, എച്ച്. ബി. പ്രദീപ് മാസ്റ്റർ, ജിൽസൻ തൂപ്പും കര, ബീന, ബിനു തരിയോട്, സുരേഷ് മേപ്പാടി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *