എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി

മീനങ്ങാടി : എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ

മീനങ്ങാടി പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി.
കൂലി കുടിശിക ഉടൻ അനുവദിക്കുക, തൊഴിൽ ദിനം 200 ആയി ഉയർത്തുക ,പ്രതിദിന വേതനം 600 രൂപയായി ഉയർത്തുക, ജോലി സമയം നാലു മണിയായി ക്രമപ്പെടുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എൻ. ആർ. ഇ. ജി. വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി. കെ .ഹരിദാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് പ്രസിഡൻ്റ് സത്യഭാമ അധ്യക്ഷത വഹിച്ചു. പി. പി. ജയൻ, എം. ആർ .ശശിധരൻ, എം. പി. കുഞ്ഞിമോൾ, ശ്രീജ സുരേഷ്, ടി.വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *