പരിഷത്ത് ജില്ലാ സമ്മേളനം ആരംഭിച്ചു

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 44-ാമത് വയനാട് ജില്ലാ സമ്മേളനം പുളിയാർമല ജി.യു.പി സ്കൂളിൽ ആരംഭിച്ചു. സമ്മേളനം പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി. യു. മൈത്രി ‘ശാസ്ത്രലോകവും തീവ്രവലതുപക്ഷവും’ എന്ന വിഷയത്തിൽ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി. പി. സന്തോഷ് അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാർ, പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം പി. സുരേഷ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി പി. വി. ദിവാകരൻ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ സി. കെ. ശിവരാമൻ സ്വാഗതവും കൺവീനർ സി. ജയരാജൻ നന്ദിയും പറഞ്ഞു. സമ്മേളനം മുതിർന്ന പരിഷത്ത് പ്രവർത്തകനായ വി. എസ്. കെ തങ്ങളെ ആദരിച്ചു. പ്രതിനിധി സമ്മേളനത്തിൽ പരിഷത്ത് ജില്ലാ സെക്രട്ടറി പി. അനിൽ കുമാർ റിപ്പോർട്ടും ട്രഷറർ പി. സി. ജോൺ വരവുചെലവ് കണക്കും അവതരിപ്പിച്ചു. കേന്ദ്ര നിർവാഹക സമിതിയംഗം എസ്. യമുന അവലോകന റിപ്പോർട്ടും പി. പ്രദോഷ് സംഘടനാ രേഖയും അവതരിപ്പിച്ചു. സമ്മേളനത്തിൽ യുവസമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി. സമ്മേളനം ഇന്നും തുടരും.

Leave a Reply

Your email address will not be published. Required fields are marked *