അരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

മാനന്തവാടി: മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘവും ഇന്ന് ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ അരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ എലയവൂര്‍ സ്വദേശി മുഹമ്മദ് അനസ് (26),കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിമുഹമ്മദ് നൗഷാദ് പി പി എന്നിവരാണ് കെഎല്‍ 13എകെ275 എന്ന നമ്പറുള്ള സ്‌കൂട്ടിയില്‍ കടത്തികയായിരുന്ന കഞ്ചാവുമായി പിടിയിലായത്.എന്‍ഡിപിഎസ്‌നിയമപ്രകാരം കേസ് എടുത്ത് തുടര്‍നടപടിക്കായി മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഏല്‍പ്പിച്ചു.പ്രീവെന്റീവ് ഓഫീസര്‍ മാരായ അബ്ദുള്‍ സലിം, അനൂപ് ഇ സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ സനൂപ് എം സി, സനൂപ് കെ എസ്, വിപിന്‍ കുമാര്‍ എന്നിവരും പരിശേധനാ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *