വെള്ളമുണ്ട: ലഹരിക്കെതിരെ കായികയിനങ്ങളെ ചേര്‍ത്തുപിടിച്ച് ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന വണ്‍ സ്‌കൂള്‍ വൺ ഗെയിം പദ്ധതിയുടെ വെള്ളമുണ്ട ഡിവിഷൻതല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.വെള്ളമുണ്ട
ജി.എം.എച്ച്. എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്ത് ഫണ്ടിൽ നിന്നും സ്കൂളുകൾക്ക് നൽകുന്ന കായിക ഉപകരണങ്ങൾ, സ്കൂൾ അധികൃതർ ജുനൈദ് കൈപ്പാണിയിൽ നിന്നും ഏറ്റുവാങ്ങി.
കായിക മത്സരങ്ങള്‍
ജനാധിപത്യ പാഠങ്ങളും,സഹിഷ്ണുതയും അച്ചടക്കവും, പരസ്പര സ്നേഹവും ബഹുമാനവുമാണ് പഠിപ്പിക്കുന്നതെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
പ്രിൻസിപ്പൽ ജോയ് വി സ്കറിയ അധ്യക്ഷത വഹിച്ചു. എച്ച്. എം ഫാത്തിമത്ത് ഷംല ടി. കെ ആമുഖ പ്രസംഗം നടത്തി.
സജേഷ് സി,
ഷെഫീന മമ്മൂട്ടി
ഷൈജ കെ,
ഷിമിന ഇ,രജിത സി,
സുബിൻരാജ് സി
നിതിൻ ബാബു
മനീഷ്
രാധ തുടങ്ങിയവർ സംബന്ധിച്ചു.
