സൈനികർ രാജ്യത്തിന് ചെയ്യുന്ന ത്യാഗങ്ങളെക്കുറിച്ച് പുതിയതലമുറക്ക് പകർന്ന് നൽകണം: ധനലക്ഷ്മി

കൽപ്പറ്റ: കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ ടി സിദ്ധിഖിന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിലെ ധീരരക്തസാക്ഷിത്വം വഹിച്ച സൈനികരുടെ കുടുംബങ്ങളെയും രാഷ്ട്ര സേവനത്തിനുശേഷം വിരമിച്ച സൈനികരെയും ആദരിക്കുന്ന ജയ്ഹിന്ദ് പരിപാടി സംഘടിപ്പിച്ചു.വാഴക്കണ്ടി ഉന്നതിയിൽ നടന്ന ചടങ്ങിൽ രക്തസാക്ഷി കുടുംബങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് ജയ്ഹിന്ദ് പരിപാടി ഉദ്ഘാടനം ചെയ്തത്.നിയോജക മണ്ഡലത്തിലെ ധീര രക്തസാക്ഷിത്വം വഹിച്ച സൈനികരുടെ കുടുംബങ്ങളെയും നൂറ്റമ്പതിൽ അധികം വരുന്ന സൈനികരെയുമാണ് ചടങ്ങിൽ ആദരിച്ചത്.പുൽവാമ ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വഹിച്ച വി വി വസന്തകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്. അഡ്വ ടി സിദ്ധിഖ് എംഎൽഎയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും രാഷ്ട്ര സേവനത്തിനുശേഷം വിരമിച്ച സൈനികരും ചേർന്നാണ് പുഷ്പാർച്ചർ നടത്തിയത്. തുടർന്ന് രക്തസാക്ഷി കുടുംബങ്ങളേയും വിമുക്തഭടന്മാരെയും ആദരിച്ചു. മുംബൈ തീവ്രവാദി ആക്രമണത്തിൽ രാജ്യത്തെ കാക്കാനുള്ള പോരാട്ടത്തിന്റെ പാഥയിൽ ധീര രക്തസാക്ഷിത്വം വഹിച്ച അശോക് ചക്ര മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ ധനലക്ഷ്മിയായായിരുന്നു ഉദ്ഘാടന പ്രസംഗം നടത്തിയത്. ഞാൻ മരിച്ചാലും അമ്മക്ക് കൂട്ടായി ഒരുപാട് മക്കളുണ്ടാകുമെന്ന് ഭീകരാക്രമണത്തിൽ പെട്ട് മരണപെടുന്നതിന് മുമ്പ് മകൻ പറഞ്ഞിരുന്നതായി സന്ദീപിന്റെ അമ്മ പറഞ്ഞു. രാജ്യത്തിന് വേണ്ടി നടത്തുന്ന ത്യാഗങ്ങളെ പുതിയ തലമുറയ്ക്ക് കൃത്യമായി പകർന്നു കൊടുക്കണം. ആ ത്യാഗം അവരിൽ ദേശീയബോധം ഉണർത്താൻ കൃത്യമായ വഴി സൃഷ്ടിക്കും. രാജ്യത്തിന് വേണ്ടി സ്വന്തം മക്കളെ ദാനം ചെയ്യുന്നവരാണ് രക്തസാക്ഷികളുടെ മാതാപിതാക്കളും കുടുംബങ്ങളുമെന്നും അവർ കൂട്ടിച്ചേർത്തു.രക്തസാക്ഷി കുടുംബങ്ങളെയും വിമുക്തഭടൻമാരെയും ചേർത്തു നിർത്താൻ എംഎൽഎ നടത്തിയ പ്രവർത്തനം മറ്റുള്ളവർക്കും മാതൃകാപരമാണെന്നും അവർ പറഞ്ഞു. ചടങ്ങിൽ രക്തസാക്ഷി കുടുംബങ്ങളെയും കൽപ്പറ്റ നിയോജകമണ്ഡലത്തിലെ നൂറ്റി അമ്പതാലധികം വരുന്ന വിമുക്തഭടൻന്മാരെ എം എൽ എയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ അഡ്വ. ടി സിദ്ധീഖ് എം എൽ എ മുഖ്യപ്രഭാഷണം നടത്തി. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ രാമസ്വാമി, മേപ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ രാജു ഹെജമാടി, ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷാ തമ്പി, മേപ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാസർ ബി, മേപ്പാടി ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേർസൺ രാധ മണി ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ റംല ഹംസ, സിന്ദു കെ, അബ്ദുൾ അസീസ്, ആർ ഉണ്ണികൃഷ്ണൻ, സന്ദീപ് ഉണ്ണികൃഷ്ണന്റെ പിതാവ് ഉണ്ണികൃഷ്ണൻ, ശാന്തവാസുദേവൻ, വി വി വസന്തകുമാറിന്റെ പത്നി ഷീന വസന്തകുമാർ, മക്കൾ അനാമിക, അമർനാഥ്,മേരി, ബിന്ദു, സിന്ധു. കെ, പി പി ആലി, റസാഖ് കൽപ്പറ്റ, ടി ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺ ദേവ്, ബി.സുരേഷ് ബാബു, പി കെ അഷറഫ്, ഹരികുമാർ, അബ്ദുള്ള, കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് മെൻ വയനാട് ജില്ലാ പ്രസിഡന്റ് മത്തായി കുഞ്ഞ്,അനീഷ് ജോസഫ്, രാജു എം സി, രാമചന്ദ്രൻ ആരോട, കെ രമേശ്, അസൈനാർ മാസ്റ്റർ, ഒ വി റോയ്, ബാബു, ഷിജു, രാമുണ്ണി, ബെന്നി വി എസ്, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *