വീട്ടുമുറ്റത്തേക്ക് പിക്കപ്പ് വാൻ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

എടവക: എടവക കമ്മോം വീട്ടിച്ചാലിൽ പിക്കപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. രണ്ടേനാൽ സ്വദേശി നാസറിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ നാസറിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും പിന്നീട് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കല്ലായി കൺസ്ട്രക്ഷന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ താഴ്ചയിലുള്ള കുന്നക്കാടൻ ഷെക്കീറിന്റെ വീട്ടുമുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. എതിരെ വന്ന വാഹനത്തിന് അരിക് നൽകുന്നതിനിടെയായിരുന്നു അപകടമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ ഭാഗത്ത് അപകട സാധ്യത മുൻനിർത്തി സംരക്ഷണമതിൽ നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. മുൻപ് ഇതിനായി ഫണ്ട് വകയിരുത്തിയെങ്കിലും പിന്നീട് അത് അനുവദിക്കാതിരുന്നതായും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *