കഞ്ചായുമായി യുവാക്കൾ പിടിയിൽ

തിരുനെല്ലി: അസം സ്വദേശികളായ സഞ്ജു നായക് (37), മനേഷ് പുർത്തി (24) എന്നിവരെയാണ് തിരുനെല്ലി പോലീസ് പിടികൂടിയത്. സഞ്ജുവിൽ നിന്നും 51 ഗ്രാം കഞ്ചാവും മനേഷിൽ നിന്നും 31 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ബാവലിയിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ലാൽ സി. ബേബിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇവർ പിടിയിലാവുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *