പുല്‍പ്പള്ളി: കുടിയേറ്റമേഖലയിലെ ലഹരിമാഫിയകള്‍ പിടിമുറുക്കുന്നു. യുവാക്കളും, വിദ്യാർഥികളുമാണ് മാഫിയാസംഘത്തിന്‍റെ ഇരകളായി മാറുന്നത്.
ടൗണിലെയും, ഗ്രാമീണ മേഖലയിലെയും ഒഴിഞ്ഞ സ്ഥലങ്ങളില്‍ വെച്ചാണ് കച്ചവടം നടത്തിവരുന്നത്. വീട് വാടകക്കെടുത്താണ് സംഘങ്ങള്‍ ലഹരിവില്‍പ്പന നടത്തുന്നവരും ഏറെയാണ്.
പുല്‍പ്പള്ളി ബസ്റ്റാന്‍റ്, താഴെയങ്ങാടി, ഗ്രീൻവാലി റോഡ്, ചുണ്ടക്കൊല്ലി റോഡ് തുടങ്ങിയ ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് വില്‍പ്പനസംഘങ്ങള്‍ സജീവലമായിരിക്കുന്നത്. പൊലീസിന്‍റെയും, എക്സൈസിന്‍റെയും കണ്ണ് വെട്ടിക്കുന്നതിനായി ആഡംബര കാറുകളിലും മറ്റുമെത്തിയാണ് ലഹരിവില്‍പ്പന നടത്തുന്നത്.
നേരത്തെ കഞ്ചാവ് വില്‍പ്പനയായിരുന്നു സജീവമെങ്കില്‍ ഇപ്പോഴത് മാറി മയക്കുമരുന്ന് വില്‍പ്പന ശക്തമായിരിക്കുന്നത്. കബനിനദി കടന്നാണ് മയക്കുമരുന്ന് പുല്‍പ്പള്ളി മേഖലയിലേക്ക് എത്തുന്നത്.
പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍റെ സമീപത്തെ കെട്ടിടത്തില്‍ പോലും പട്ടാപകല്‍ ലഹരിമാഫിയ പിടിമുറുക്കിയിരിക്കുകയാണ്.
ലഹരി ഉപയോഗിച്ച് വാഹനങ്ങളില്‍ സാഹസികയാത്ര നടത്തുന്നതും ഇവിടെ വർദ്ധിച്ചിരിക്കുകയാണ്.ഇതിനെ അമർച്ച ചെയ്യാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം
