കൽപ്പറ്റ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന വിഷു ഖാദി മേളയുടെ ഉദ്ഘാടനവും ആദ്യ വില്പനയും പള്ളിതാഴെ റോഡിലു ള്ള ഖാദി ഗ്രാമ സൗഭാഗ്യയിൽ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ജില്ലാ ഖാദി ബോർഡ് പ്രൊജക്റ്റ് ഓഫീസർ എം ആയിഷ അധ്യക്ഷത വഹിച്ചു. എം അനിത, ദിലീപ് കുമാർ, ജിബിൻ കെ, ഷാഫി വി തുടങ്ങിയവർ പ്രസംഗിച്ചു.
ഖാദിക്ക് 30 ശ തമാനം ഗവ.റിബറ്റ് ഈ വിഷു കാലയളവിൽ നൽകുന്നതാണ്. കോട്ടൺ ഷർട്ടുകൾ, ദോതികൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ഉന്നക്കിടക്കകൾ, തേൻ, മരചക്കിലട്ടിയ എള്ളണ്ണ , സോപ്പ് എന്നിവ മേളയിൽ ലഭ്യമാണ്.
