കേന്ദ്ര സർക്കാർ സബ്സിഡിയോടെ വീടുകളിൽ സോളാർ പദ്ധതിക്ക് വയനാട്ടിലും തുടക്കമായി.

കൽപറ്റ: കേന്ദ്ര സർക്കാരിന്റെ സബ്സിഡിയോടെ എല്ലാ വീടുകളിലും സോളാർ പദ്ധതിക്ക് വയനാട്ടിലും തുടക്കമായി. വയനാട് വിഷനും ജെപ്സ് ഇന്ത്യയും ചേർന്നാണു പദ്ധതി നടപ്പിലാക്കുന്നത്.

വയനാട് ജില്ലയിലെ എല്ലാ വീടുകളിലും സോളാർ സൗകര്യം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വയനാട് വിഷനും ജപ്സ് കമ്പനിയും സംയുക്തമായി ആരംഭിക്കുന്ന സംരഭത്തിത്തിനാണ് തുടക്കമായത്. കൽപറ്റയിൽ നടന്ന ചടങ്ങിൽ ടി സിദ്ധിഖ് എം. എൽ. എ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഊർജ പ്രതിസന്ധി നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഓരോ കുടുംബത്തിനും രാഷ്ട്രത്തിനും ആവശ്യമുളള പദ്ധതിയാണിതെന്ന് എം.എൽ.എ. പറഞ്ഞു.
ടി.സിദ്ദീഖ് എം എൽ.എ.യുടെ സാന്നിധ്യത്തിൽ ജെപ്സ് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും വയനാട് വിഷനും തമ്മിലുള്ള ധാരണാപത്രം ജെപ്സ് മാനേജിങ് ഡയറക്ടർ സി.വി.നിധീഷും വയനാട് വിഷൻ എം. ഡി.ബിജു ജോസും കൈ മാറി.
പദ്ധതിയുടെ ഭാഗമായി എല്ലാ പർച്ചേസുകൾക്കും 5 ശതമാനം വിലക്കുറവ് ലഭിക്കും. ഏഴ് ശതമാനം നിരക്കിൽ ലോൺ സൗകര്യവും 3 കിലോ വാട്ടിന് 78000 രൂപ സബ്സിഡിയും ലഭ്യമാണ്. 30 വർഷം വരെ വാറണ്ടിയും ലഭിക്കും. ആദ്യ 50 ബുക്കിങ്ങുകൾക്ക് പ്രസ്റ്റീജ് ഇൻഡക്ഷൻ കുക്കർ സൗജന്യമായി ലഭിക്കും.
പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുമായി ബന്ധപ്പെട്ടാൽ ഈ പദ്ധതിയിൽ ഓരോ കുടുംബത്തിനും അംഗമാകാൻ കഴിയ കഴിയും.
വയനാട് വിഷൻ ചെയർമാൻ കെ.ഗോവിന്ദൻ അധ്യക്ഷനായി.
കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അഷ്റഫ് പൂക്കയിൽ ,ട്രഷറർ സി.എച്ച്.അബ്ദുള്ള ,ജെപ്സ് എനർജി ഇന്ത്യ ദ്ധയറക്ടർ എൻ.വി വരുൺ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *