പാചകവാതക വില വർധന: എഫ്എസ്ഇടിഒ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൽപറ്റ: ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും പാചക വാതക വില വർധിപ്പിച്ച് പൊതുജനത്തിന് സാമ്പത്തിക ഭാരം അടിച്ചേൽപ്പിച്ച കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയത്തിനെതിരായി കെ എഫ് എസ് ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. കൽപറ്റ സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി എഫ് എസ് ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി. കെ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി കെ.ജി. പത്മകുമാർ അധ്യക്ഷത വഹിച്ചു.
എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ ആർ മഹേഷ്‌ കുമാർ സ്വാഗതവും റിജേഷ് പി സി നന്ദിയും പറഞ്ഞു. മാനന്തവാടിയിൽ കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.ടി. ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. എ.അജയകുമാർ അധ്യക്ഷത വഹിച്ചു. പരിപാടിക്ക് യു.കെ സരിത സ്വഗതവും രജിത് കെ.എസ് നന്ദിയും പറഞ്ഞു. ബത്തേരിയിൽ എൻ.ജി ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് വി.ജെ ഷാജി ഉദ്ഘാടനം ചെയ്തു. സി.ആർ ശ്രീനിവാസൻ സ്വാഗതവും ടി.രാജൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *