കമ്പളക്കാട് : അൽ ഹിദായ ഇസ്ലാമിക് യൂണിവേഴ്സിറ്റി 2024-25 വർഷത്തെ സെക്കൻഡറി വിഭാഗം പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഫായിസ് പള്ളിപ്പറമ്പൻ എന്നവർക്ക് കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് കമ്മിറ്റിയുടെ സ്നേഹാദരവ് ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി നൽകി.
കമ്പളക്കാട് ടൗൺ ജുമാമസ്ജിദ് സ്കൂൾകുന്ന് ഡിവിഷൻ ചെയർമാൻ പള്ളിപ്പറമ്പൻ നാസർ &ഷർജ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഫായിസ്.
ടൗൺ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികളായ മൊയ്തു പത്തായ ക്കോടൻ.മുഹമ്മദാലി കെ എം.ഹാരിസ് ബാഖവി. മൊയ്തു സി എച്ച്.മൊയ്തീൻ കെ. ജംഷീദ് കെ എം.ഹക്കീം വി പി സി. മുത്തലിബ് കെ എന്നിവർ സംബന്ധിച്ചു.
