കമ്പളക്കാട് : ‘ശരികളുടെ ആഘോഷം’ എന്ന പ്രമേയത്തിൽ എസ് എസ് എഫ് സംസ്ഥാനത്തുടനീളം നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി കണിയാമ്പറ്റ സ്മാർട്ട് കോർ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ കമ്പളക്കാട് ടൗണിൽ മാരത്തോൺ സംഘടിപ്പിച്ചു. പത്തു യൂനിറ്റുകളിൽ നിന്നായി നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. കമ്പളക്കാട് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച പരിപാടിക്ക് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂരിഷ ചേനോത്ത് ഫ്ലാഗ് ഓഫ് ചെയ്ത് ആശംസയറിയിച്ചു. ടൗണിൽ നടന്ന സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന ഡയറക്ടറേറ്റ് അംഗം ജമാൽ സുൽത്താനി ഉദ്ഘാടനം നിർവ്വഹിച്ചു. വാഹിദ് സഖാഫി മുക്കം മുഖ്യപ്രഭാഷണം നടത്തി. സെക്ടർ സെക്രട്ടറി മാജിദ് മടക്കിമല ആമുഖഭാഷണം നടത്തി. ജസീം വെണ്ണിയോട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിവിഷൻ ജനറൽ സെക്രട്ടറി നവാസ് കമ്പളക്കാട്, സ്വലാഹുദ്ദീൻ സഖാഫി, ഫായിസ് അസ്ഹരി, മുഹ്സിൻ മൈലാടി, സിനാൻ മുഈനി അറക്ക, സുഹൈൽ, സവാദ് ജൗഹരി, മിൻഹാജ് സംബന്ധിച്ചു. സൽമാൻ മില്ലുമുക്ക് സ്വാഗതവും ആഷിഫ് ഒന്നാം മൈൽ നന്ദിയും പറഞ്ഞു.
