കസ്തൂർബാ ഗാന്ധിയുടെ ജന്മദിനം ആച്ചരിച്ചു.

കസ്തൂർബാ ഗാന്ധി ദർശർ വേദി വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കസ്തൂർബാ ഗാന്ധിയുടെ ജന്മദിനം ആച്ചരിച്ചു. പനമരo നവജ്യോതി ഭവനിലെ അന്തേവാസികൾക്കൊപ്പം പാട്ടുപാടിയും കഥകൾ പറഞ്ഞും അവരുമായി എതാനും മണിക്കൂറൂകൾ ചിലവഴിച്ച് അവരോടപ്പം ഭക്ഷണം കഴിച്ച് പ്രാർത്ഥനാഗീതങ്ങൾ ചൊല്ലി മറക്കാനാകാത്ത ഒരനുഭവമായി മാറുകയായിരുന്നു കസ്തൂർബാജിയുടെ ഓർമ.
ഗാന്ധിജിയുടെ ഇഷ്ടത്തിനനുസരിച്ച് എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുകയും സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത് ജയിൽവാസം വരിക്കുകയും ചെയ്ത ധീര വനിത ആയിരുന്നു കസ്തൂർബ.

അവരുടെ ജൻമദിനം വേദനിക്കുന്നവരുടെയും അശരണവരുടെയും കൂടെ ചില വഴിക്കാനാണ് കസ്തൂർബാ ഗാന്ധി ദർശൻ വേദി ഇഷ്ടപെടുന്നത് എന്ന് പരിപാടിക്ക് നേതൃത്വം കൊടുത്ത ചിന്നമ്മ ജോസ് പറഞ്ഞു. സംഘടനയുടെ ജില്ല ചെയർപെഴ്സൺ ചിന്നമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു.
ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ ഇ.വി. അബ്രഹാം,
ജില്ല കൺവീനർ വിലാസിനി കെ.ജി, മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് ലില്ലി ജോൺസൺ, പനമരo കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബെന്നി അരിഞ്ചേർമല ശോഭനകുമാരി പി, ഗിരിജ സതീഷ് ,ഷൈല ജീസസ്. മായ ജോർജ്, അംബുംജം ടീച്ചർ തുടങ്ങിയവർ സന്നിഹിതരായിരുന്നു🙏

Leave a Reply

Your email address will not be published. Required fields are marked *