ഗ്യാസ് വിലവർധന; വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധിച്ചു.

മാനന്തവാടി: അടുക്കള പൂട്ടിക്കുന്ന ഗ്യാസ് വിലവർധനയിൽ പ്രതിഷേധിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.പ്രതിഷേധം വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സമിതിയംഗം പി. ജമീല ഉദ്ഘാടനം ചെയ്തു.
പാചക വാതക വില അമിതമായി വര്‍ധിപ്പിച്ച് കേന്ദ്ര ബിജെപി സര്‍ക്കാര്‍ ജനജീവിതം അനുദിനം ദുസ്സഹമാക്കുകയാണെന്നും ജന ദ്രോഹപരമായ വിലവർധനവ് പിൻവലിക്കണമെന്നും പി ജമീല ആവശ്യപ്പെട്ടു.

അന്യായമായ ഇത്തരം വില വർധനവിനെതിരെ പൊതുസമൂഹം ശക്തമായ പ്രതിഷേധങ്ങൾ തീർക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന് ജില്ലാ പ്രസിഡന്റ് ജംഷിദ, ജനറൽ സെക്രട്ടറി നുഫൈസ, ജില്ലാ ട്രഷറർ സൽമ അഷ്‌റഫ്‌, ഫൗസിയ, നബീസ,ഹഫ്‌സത്ത്, സാഹിറ, സഫീന തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *