മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഇലക്ട്രിക് വീൽചെയർ വിതരണം നടത്തി

മാനന്തവാടി : ‘ശുഭയാത്ര’ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2024-2025 ജനകീയാസൂത്രണ പദ്ധതി പ്രകാരം
ഭിന്ന ശേഷിക്കാർക്ക് ഇലക്ട്രിക് വീൽ ചെയറുകൾ വിതരണം ചെയ്തു.13 ലക്ഷത്തോളം രൂപ വകയിരുത്തി 11 ഇലക്ട്രിക് വീൽ ചെയറുകളാണ് എടവക ,തിരുനെല്ലി, തവിഞ്ഞാൽ,
തൊണ്ടനാട്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലെ അർഹരായവർക്ക് നൽകിയത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ച പരിപാടി സംസ്ഥാന പട്ടിക ജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ, വികസന വകുപ്പ് മന്ത്രിഒ. ആർ കേളു
ഇലക്ട്രിക് വീൽചെയറുകൾ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. ബാലകൃഷ്ണൻ,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധി രാധാകൃഷ്ണൻ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽസി ജോയി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഹമ്മദ് കുട്ടി ബ്രാൻ ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.കെ. ജയഭാരതി, ബ്ലോക്ക് പഞ്ചായത്ത്
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. വിജോൾ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
പി. കല്യാണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മെമ്പർമാരായ ഇന്ദിര പ്രേമചന്ദ്രൻ, അസീസ് വാളാട്, രമ്യ താരേഷ്, ജോയ്സി ഷാജു,വി. ബാലൻ, സി.ഡി.പി.ഒ. മാരായ കെ.പി.സിന്ധു, ജീജ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജേഷ്, എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *